Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianOverseasCongress

Europe

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധം: ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ്

ഡ​ബ്ലി​ൻ: പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധം ന​ട​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് എ​തി​രേ കേ​ന്ദ്ര​സേ​ന​യും ഡ​ൽ​ഹി പോ​ലീ​സും സ്വീ​ക​രി​ച്ച ന​ട​പ​ടി​യി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ വി​നി​യോ​ഗി​ച്ച് സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും എ​തി​രാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും പ്ര​തി​ഷേ​ധാ​വ​കാ​ശ​ത്തി​ന്‍റെ​യും ലം​ഘ​ന​മാ​ണെ​ന്നും ഇ​ത് ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്നും ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​പ​ക​രം പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള സ​മീ​പ​നം ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സ​മാ​ധാ​ന​പ​ര​മാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കും ഐഒസി അ​യ​ർ​ല​ൻ​ഡി​ന്‍റെ പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യും തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up